ഉത്സവംഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

ഒരുക്കങ്ങൾ പൂർത്തിയായി; തിങ്കളാഴ്ച തൃപ്രയാർ ഏകാദശി മഹോത്സവം

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം തിങ്കളാഴ്ച ആഘോഷിക്കും . വൃശ്ചികമാസത്തിലെ കറുത്ത പക്ഷത്തിലെ ഏകാദശിയാണ് ഇവിടെ ആഘോഷിയ്ക്കുന്നത്. എകാദശി ദിവസം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി ഏക്കമില്ലാതെയാണ് ആനകൾ വരുന്നത്. രാവിലെ 8ന് പ്രഭാത ശീവേലി എഴുന്നള്ളിപ്പ് നടക്കും.ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ മേളത്തിന് പ്രാമാണികനാകും. ഉച്ചയ്ക്ക് 12.30 ന് കിഴക്കെ നടപ്പുരയിൽ സ്പെഷൽ നാഗസ്വരക്കച്ചേരി നടക്കും. 1 ന് മണലൂർ ഗോപിനാഥിൻ്റെ തുള്ളൽ അരങ്ങേറും. ഉച്ചതിരിഞ്ഞ് 3 ന് കാഴ്ച ശീവേലിയ്ക്കുള്ള ധ്രുവം മേളത്തിന് പെരുവനം പ്രകാശൻ മാരാർ പ്രാമാണികനാകും. വൈകീട്ട് 5.30 ന് കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നമ്പ്യാർ പാഠകം അവതരിപ്പിക്കും. സന്ധ്യക്ക് ദീപാരാധന, പഞ്ചവാദ്യം എന്നിവ നടക്കും. കിഴക്കെ നടപ്പുരയിൽ സ്പെഷൽനാഗസ്വരക്കച്ചേരിയും നടക്കും. പളനി ദണ്ഡായുധ പാണി ക്ഷേത്രത്തിലെ നാഗസ്വര വിദ്വാൻ കെ. എസ്സ് ശരവണൻ, കെ. എസ്സ് സതീഷ്കുമാർ എന്നിവർ നേതൃത്വം നൽകും. വൈകീട്ട് 6.30 ന് കൊച്ചി ആർദ്രാ രവി ഭരതനാട്യം അവതരിപ്പിക്കും. തുടർന്ന് 7.30 ന് സ്റ്റേജിൽ സ്പെഷൽ നാഗസ്വരം നടക്കും. രാത്രി 10.30 ന് തൃശൂർ പൂങ്കുന്നം നടരാജ കലാമന്ദിറിലെ രാജലക്ഷ്മി സുരേന്ദ്രൻ നൃത്താഞ്ജലി അവതരിപ്പിക്കും. രാത്രി 11.30ന് വിളക്കിനെഴുന്നള്ളിപ്പു നടക്കും. മേളത്തിന് തൃപ്രയാർ അനിയൻ മാരാർ പ്രാമാണികനാകും. പുലർച്ചെ 2 ന് പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രാമാണികനാകും. തുടർന്ന് ദ്വാദശിപ്പണ സമർപ്പണവും ദ്വാദശി ഊട്ടും നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close