യുവതി കുഴഞ്ഞുവീണ് മരിച്ചു.

മതിലകത്ത് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാന്‍ പുറപ്പെട്ട യുവതി ബസ് സ്റ്റോപ്പിനടുത്ത് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. ശ്രാനാരായണപുരം ആല സ്വദേശിയും, സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ മാന്തുരുത്തി മുഹമ്മദ് റാഫിയുടെ ഭാര്യ ഹസീന (42) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മതിലകം താലം റോഡില്‍ തട്ടാര്‍പടി പള്ളിക്കുടത്ത് വെച്ചാണ് സംഭവം, മതിലകത്തെ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാനായി ബസ്
സ്‌റ്റോപ്പിലലേക്ക് നടന്ന് വരികയായിരുന്നു ഇവർ. പെട്ടന്ന് കുഴഞ്ഞുവീണ ഇവരുടെ തല റോഡിലെ കല്ലില്‍ ഇടിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലകം താലം റോഡ് സ്വദേശി പടാടത്ത് വീട്ടില്‍ അലിക്കുഞ്ഞുയുടെ മകളാണ് ഹസീന.



