ഗ്രാമ വാർത്ത.
കായലോരഫെസ്റ്റ് – കവിയരങ്ങ് നടന്നു

കായലോരഫെസ്റ്റ് 2K25 നോട് അനുബന്ധിച്ചു NES തീരത്ത് കവിയരങ്ങ് സംഘടിപ്പിച്ചു. പ്രശസ്ത കവി സെബാസ്റ്റ്യൻ പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഫെസ്റ്റ് കൺവീനർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗായിക ശ്രീലക്ഷ്മി, NES വിദ്യാർത്ഥികളായ അബിത ബാബുരാജ്, ശ്രീലക്ഷ്മി,. K. S, ഭവ്യ നായർ K, അതുൽരാജ്. P. R എന്നിവർ കവിതകൾ ആലപിച്ചു. പ്രിൻസിപ്പാൾ N. C. അനീജ, ബോർഡ് മെമ്പർമാരായ A. N. സിദ്ധപ്രസാദ്, ജയശ്രീ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ലതിമോൾ. M. V ചടങ്ങിൽ നന്ദി പറഞ്ഞു. അധ്യാപകരായ V. ശശിധരൻ, സ്മിത. N. R, കവിത. Z, ലിജിന ജെയിൻ, പ്രിയങ്ക ബാബു, അങ്കിത. T. S ദീപ. M. B, സുഷമ. P. R എന്നിവർ പങ്കെടുത്തു.



