ഉത്സവം
ദ്വാദശിപ്പണ സമർപ്പണം, ദ്വാദശി ഊട്ട് എന്നിവയോടെ തൃപ്രയാർ ഏകാദശി മഹോത്സവത്തിന് സമാപനമായി.

ദ്വാദശിപ്പണ സമർപ്പണം, ദ്വാദശി ഊട്ട് എന്നിവയോടെ തൃപ്രയാർ ഏകാദശി മഹോത്സവത്തിന് സമാപനമായി. ക്ഷേത്രത്തിൻ്റെ വാതിൽമാടത്തിനു മുന്നിലും ഗോശാലകൃഷ്ണ സന്നിധിയിലും നടന്ന ദ്വാദശിപ്പണ സമർപ്പണത്തിൽ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വൈദികർ ഭക്തരിൽ നിന്ന് ദക്ഷിണ സ്വീകരിച്ചു.
ശുകപുരം ഗ്രാമത്തിൽ നിന്ന് വല്ലഭൻ അക്കിത്തിരിപ്പാട് , പെരുവനം ഗ്രാമത്തിൽ നിന്ന് ഹൃഷീകേശൻ സോമയാജിപ്പാട്, ആരൂർ വാസുദേവൻ സോമയാജിപ്പാട് , വെള്ളാംപറമ്പ് മിഥുൻ അടിതിരിപ്പാട്, ഇരിങ്ങാലക്കുട ഗ്രാമത്തിൽ നിന്ന് നീലകണ്ഠൻ അടിതിരിപ്പാട് എന്നിവരാണ് ദ്വാദശിപ്പണം സ്വീകരിക്കുന്നതിനെത്തിയത്. തുടർന്ന് നടന്ന ദ്വാദശി ഊട്ടോടെ തൃപ്രയാർ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയായി.



