ഗ്രാമ വാർത്ത.വിദ്യാഭ്യാസം

യുവതിയുടെ ജീവൻ രക്ഷിച്ച സാമൂഹിക പ്രവർത്തകനെ നാട്ടിക ശ്രീനാരായണ കോളജിലെ എൻ എസ് എസ് യൂണിറ്റുകൾ ആദരിച്ചു

തൃപ്രയാർ : ട്രെയിനിൽ കയറുന്നതിനിടെ പാളത്തിൽ വീണ ലിൻസി(48)യുടെ ജീവൻ രക്ഷിച്ച സാമൂഹ്യപ്രവർത്തകൻ ഒല്ലൂർ സ്വദേശി പി ബി ആനന്ദിനെ നാട്ടിക ശ്രീനാരായണ കോളേജ് എൻ എസ് എസ് യൂണിറ്റുകൾ ആദരിച്ചു. തിരുവനന്തപുരം എസ് കെ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്റ്റ് ലിൻസി ട്രെയിനിൽ കയറുന്നതിനിടയിലാണ് വീണത്. കഴിഞ്ഞമാസം രണ്ടാം തീയതിയാണ് സംഭവം. അപകടത്തിൽ പാദം നഷ്ടപ്പെട്ടെങ്കിലും ആനന്ദ് ട്രെയിനിനടിയിൽ പാലത്തിൽ ചുരുണ്ട് കിടക്കുന്ന ലിൻസിയെ രക്ഷിക്കാൻ ട്രെയിനിലേക്ക് നൂണ്ടിറങ്ങിയത് സാഹസികമായാണ്. തൃശ്ശൂർ എലിഫന്റ് സ്ക്വാഡിലെയും സർപ്പസ്ക്വാഡിലെയും അംഗമായ ആനന്ദിന്റെ നിസ്വാർത്ഥ സേവനത്തെ മുൻനിർത്തിയാണ് എൻ എസ് എസ് യൂണിറ്റുകൾ ആദരവ് നൽകിയത്. ശ്രീനാരായണ കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊഫ: സി റ്റി അനിത അധ്യക്ഷയായിരുന്നു. എൻ എസ് എസ് വോളന്റിയർമാർ വിദ്യാഭ്യാസത്തിൽ ഊന്നിയ സാമൂഹ്യ പ്രവർത്തനം ലക്ഷ്യമിടണമെന്ന് ചടങ്ങിൽ പ്രിൻസിപ്പാൾ പറഞ്ഞു. പ്രോഗ്രാം ഓഫീസറായ പി എ വിഷ്ണു സ്വാഗതപ്രസംഗവും പ്രോഗ്രാം ഓഫീസറായ ഡോ. ബി ബബിത ആശംസ പ്രസംഗവും വോളന്റിയറായ നസ് ല കൃതജ്ഞതയും രേഖപ്പെടുത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close