നാട്ടിക ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ മണ്ഡല പൂജാ മഹോത്സവം 24 മുതൽ 27 വരെ ആഘോഷിക്കും

നാട്ടിക ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ മണ്ഡല പൂജാ മഹോത്സവം 24 മുതൽ 27 വരെ ആഘോഷിക്കും
തൃപ്രയാർ നാട്ടിക ശ്രീ ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ മണ്ഡല പൂജാ മഹോത്സവം 24 മുതൽ 27 വരെ ആഘോഷിക്കും 24 ന് ബുധനാഴ്ച രാവിലെ മഹാഗണപതി ഹോമം. മഹാസുദർശനഹോമം, അഭിഷകം ‘ വൈകീട്ട് 4 ന് ശ്രീഹനുമാൻ സ്വാമിയുടെ ഗ്രാമ പ്രദക്ഷിണം’ താലം , ചെണ്ടമേളം, ചിന്ത്പാട്ട്. തെയ്യം, കാവടി എന്നിവയോടെ ഹനുമാൻ സ്വാമി എഴുന്നള്ളം ‘ തുടർന്ന് ദീപക്കാഴ്ച, അത്താഴപൂജ. 25 ന് വ്യാഴാഴ്ച രാവിലെ 9 ന് സുബ്രഹ്മണ്യ പൂജ വൈകീട്ട് 7.30 ന് നാഗയക്ഷിക്ക് രൂപക്കളം . 26 ന് വെള്ളി രാവിലെ ഹനുമാൻ സ്വാമിക്ക് ലക്ഷാർച്ചന, 27 ന് ശനി രാവിലെ ഗണപതി ഹോമം, 8.30 ന് ശ്രീ ഹനുമാൻസ്വാമിയുടെ രൂപക്കളത്തിലേക്ക് എഴുന്നള്ളിപ്പ്, 9 ന് സമൂഹാർച്ചന, ആജ്ഞനേയ സ്വാമിക്ക് അഭിഷേകം, തുടർന്ന് ബ്രഹ്മകലശാഭിഷകം, രൂപക്കളത്തിൽ നൃത്തം എന്നിവയുണ്ടാവും ഉത്സവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും അന്ന ദാനവും ഉണ്ടാവുമെന്ന് ക്ഷേത്രം മഠാധിപതി അനന്തു സുരേഷ്, ഭാരവാഹികളായ വിപിൻ സാഗർ ഈഴുവൻ പറമ്പിൽ, എ.എൻ സിദ്ധപ്രസാദ്, ഭഗീഷ് പൂരാടൻ, അതുൽ സുരേഷ് കൊണ്ടിയാറ എന്നിവർ അറിയിച്ചു.



