ഗ്രാമ വാർത്ത.

പ്രകാശമേകാൻ ബൾബ് നൽകി 15-ാം വാർഡ് മെമ്പർ സുമനജോഷി.

15-ാം വാർഡിലെ എല്ലാം കുടുംബാഗങ്ങൾക്കും, തന്നെ പ്രതിനിധിയായി വീണ്ടും തിരഞ്ഞെടുത്തതിൽ നന്ദിസൂചകമായി
തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ബൾബ് വീടുകളിൽ എത്തിച്ചു നൽകുന്നതിൻ്റെ ഉത്ഘാടനം
തളിക്കുളം ഗ്രാമപഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ് നിർവ്വഹിച്ചു.

ഒരേ വാർഡിൽ നിന്നും ഹാട്രിക് വിജയത്തോടെ സ്വതന്ത്രയായാണ് 220 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ INTUC യുടെ തൃശ്ശൂർ ജില്ലാ ജനറൽ സിക്രട്ടറി കൂടിയായ സുമനജോഷി തെരഞ്ഞെടുത്തത്.

കഴിഞ്ഞ രണ്ട് തവണ UDF പ്രതിനിധി ആയിരുന്നു.
തളിക്കുളത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ്സിൻ്റെ വീഴ്ച ചൂണിക്കാണിച്ചതാണ് സുമനജോഷി പാർട്ടിയിൽ അനഭിമതയാകുവാൻ കാരണം.
ഒറ്റയാൾ പോരാട്ടത്തിലൂടെ നേടിയ വിജയം ……
വാർഡിലെ ജനങ്ങൾ വേണ്ടി സമർപ്പിക്കുന്നതായും,
എന്നും, എപ്പോഴും വാർഡിൻ്റെ സ്പന്ദനമായി ജനങ്ങളോടൊപ്പം ഉണ്ടാവും എന്നും സുമന ജോഷി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close