സ്നേഹതീരം ബീച്ച് പാർക്ക് ഡിസംബർ 24 ന് തുറക്കും.1.50കോടി രൂപയുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ.ഔദ്യോഗിക ഉദ്ഘാടനം ജനുവരി അവസാനത്തിൽ

തളിക്കുളം: ശോചനീയാവസ്ഥായിലായിരുന്ന തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് 1.50 കോടി രൂപയുടെ നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ
കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള
പാർക്കിൽ കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ സ്ഥാപിക്കൽ , ഓഫീസ് കെട്ടിട നവീകരണം , കൽമണ്ഡപങ്ങളുടെ നവീകരണം , ഫിഷ് ടാങ്ക് നവീകരണം, ഇലക്ട്രിക് പ്രവൃത്തികൾ ലൈറ്റുകൾ സ്ഥാപിക്കൽ, തുടങ്ങിയവ 2 പദ്ധതികളിലായി പൂർത്തീകരിച്ചു.
ഡെസ്റ്റിനേഷൻ ചെയർമാർ സി സി മുകുന്ദൻ എംഎൽഎയുടെ ഇടപെടലിലാണ് 3.56 കോടി രൂപ 2023 – 2025 കാലയളവിലായി സ്നേഹതീരം ബീച്ച് പാർക്കിലേക്ക് സർക്കാരിൽ നിന്നും ലഭിച്ചത്.
ഇതിൽ 1.54 കോടി രൂപയോളം എംഎൽഎയുടെ ആസ്തി വികസന ഫണ്ട് മാത്രമാണ്.
പാർക്കിനുള്ളിൽ സ്വിമ്മിങ്ങ് പൂൾ നിർമ്മാണം , ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം , പ്രധാന കവാട നവീകരണം 2024 – 25 ലെ ബഡ്ജറ്റ് പ്രവൃത്തിയിൽ നിന്നും
വാട്ടർ ടാങ്ക് , മിനി ഹാൾ നിർമ്മാണം തുടങ്ങിയവ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും സി സി മുകുന്ദൻ എംഎൽഎ വ്യക്തമാക്കി
നവീകരിച്ച സ്നേഹതീരം പാർക്ക് ഡിസംബർ 24 ന് തുറക്കുമെന്നും , ബീച്ചിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് സുരക്ഷക്കായി ലൈഫ് ഗാർഡ് , തീരദേശ പോലീസ് എന്നിവരുടെ സേവനം ഈ കാലയളവിൽ കൃത്യമായി ഉറപ്പു വരുത്തുമെന്നും സ്നേഹതീരം ഡെസ്റ്റിനേഷൻ സൂപ്പർവൈസർ അസ്ഹർ മജീദ് പറഞ്ഞു.



