ഉത്സവംഗ്രാമ വാർത്ത.

തൃപ്രയാർ പത്താമുദയം വേലയുടെ ഭാഗമായി വ്യാഴാഴ്ച തീവ്രാനദി ആരതി നടക്കും.

തൃപ്രയാർ പത്താമുദയം വേലയുടെ ഭാഗമായി വ്യാഴാഴ്ച തീവ്രാനദി ആരതി നടക്കും. വൈകീട്ട് കിഴക്കേ അമ്പലക്കടവിൽ സരയൂ തീരത്ത് മുൻ ശബരിമല മേശാന്തി അഴകത്ത് ഉണ്ണിക്ക്യഷ്ണൻ നമ്പൂതിരി നദീപൂജ ചെയ്ത് ചടങ്ങുകൾക്ക് ആരംഭം കുറിക്കും. ഡോ. കെ അരവിന്ദാക്ഷൻ മാസ്റ്റർ നദീ ആരതി സന്ദേശം നല്കും. വേലയുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് തൃപ്രയാർ ക്ഷേത്രത്തിന് കിഴക്കേ കരയിലുള്ള എരകുളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ഗജവീരൻറെയും വാദ്യമേളത്തിൻറെയും അകമ്പടിയോടെ അമ്പലക്കടവിലേക്ക് ചൂഡാരത്നഘോഷയാത്ര നടക്കം. എഴുന്നള്ളിപ്പ് കിഴക്കേ നടയിൽ അവസാനിച്ചതിനുശേഷം പട്ടുകുട , ആലവട്ടം, വെൺചാമരം, വാദ്യങ്ങൾ എന്നിവയുമായി ഭക്തർ പ്രത്യേകം തയ്യാറാക്കിയ ചങ്ങാടത്തിൽ കയറും. ചങ്ങാടം ക്ഷേത്രത്തിൻറെ മീനുട്ടുകടവിലെത്തുമ്പോൾ 2 ആനകളുടെ പുറത്തേറി തേവരും ശ്രീ ധർമ്മശാസ്താവും വേലവരവിനെ എതിരേല്ക്കും. തുടർന്ന് മൂന്ന് പ്രദക്ഷിണം നടത്തുന്നതോടെ ചടങ്ങ് അവസാനിക്കും. അപൂർവമായ ഈ ചടങ്ങിൻറെ പ്രാധാന്യം ഭക്തരെ അറിയിക്കുക, ജലസംരക്ഷണം, നദീസംരക്ഷണം എന്നിവയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. പി.ആർ ഉണ്ണിക്ക്യഷ്ണൻ നമ്പൂതിരി, കെ. ദിനേശ് രാജ, ദിവാസ് ആലക്കൽ, നോമി ക്യഷ്ണ, ഷീല കൂട്ടുമാക്കൽ എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close