ഉത്സവംഗ്രാമ വാർത്ത.

ക്രിസ്തുമസ്സ് ന്യൂഇയർ ആഘോഷം സ്വാന്ത്വനം സ്പെ ഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം നടത്തി.

പുത്തൻപീടിക : പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റമ്പിൾ സൊസൈറ്റിയും – നെഹ്‌റു സ്‌റ്റഡി സെന്ററിന്റെയും നേതൃത്വത്തിൽ അന്തിക്കാട് സ്വാന്ത്വനം സ്പെഷ്യൽ സ്ക്കൂളിൽ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷം നടത്തി. പെരിങ്ങോട്ടുകര കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി അഡ്വ. ഏ.യു. രഘുരാമൻപണിക്കർ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് സാമൂഹ്യ നീതി വകുപ്പ് ജോ. ഡയറക്ടർ ശ്രീദേവി കരുണാകരൻ മുഖ്യാതിഥിയായിരുന്നു സെക്രട്ടറി രാമൻ നമ്പൂതിരി, ട്രഷറർ പ്രമോദ് കണിമംഗലത്ത്, കില ഫാക്കൽറ്റി അംഗങ്ങളായ രോഹിണി മുത്തൂർ, അനിത ബാബുരാജ്, സ്വാന്ത്വനം സ്കൂൾ എം.ഡി, എം.പി. ഷാജി, ട്രഷറർ സുധാകരൻ. ഇ.ജി, അഡ്വ. ജോയ്, പി ടി എ പ്രസിഡന്റ് രാജി മോഹനൻ, പ്രധാനധ്യാപകൻ റെജി. എം.പി, നാട്ടിക ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പ്രഭ എന്നിവർ പ്രസംഗിച്ചു. പോൾ പുലിക്കോട്ടിൽ, വില്ലി പട്ടത്താനം, ഷീജ ജോഷി, അശോകൻ. ടി.എം,ബാബു, സെക്കീർ ചെമ്മാപ്പിള്ളി, നിത ജോൺ എന്നിവർ നേതൃത്വം നൽകി. കേക്ക് മുറിച്ചും, സമ്മാനങ്ങൾ നൽകിയും,പാട്ടും, ഡാൻസുമായി ആഘോഷത്തിന് മാറ്റ് കൂട്ടി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close