എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി.

തൃപ്രയാർ : എസ്എൻഡിപി യോഗം നാട്ടിക യൂണിയൻ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം യൂത്ത് കോൺഗ്രസ് നേതാവ് നടത്തിയ ധിക്കാരപരമായ പ്രസ്താവനക്കെതിരെ നാട്ടിക എസ്എൻഡിപി യൂണിയനിലെ മുഴുവൻ ശാഖാ നേതാക്കളും, വനിതാ സംഘം യൂത്ത് മൂവ്മെൻ്റ് നേതാക്കളും സംയുക്തമായി തൃപ്രയാർ സെൻററിൽ നൂറുകണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ റാലി നടത്തി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സമൂഹത്തിൽ മതവിദ്വേഷം വളർത്തുന്നു എന്ന്
പല മാധ്യമങ്ങളും, ചാനലുകളും മനപ്പൂർവ്വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പിന്നോക്ക സമുദായ നേതാക്കളെ അംഗീകരിക്കാൻ ഇപ്പോഴും പല ചാനലുകൾക്കും മാധ്യമങ്ങൾക്കും കഴിയുന്നില്ല. വർഗീയവാദി എന്ന ചാപ്പ കുത്തി വെള്ളാപ്പള്ളിയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുന്നവർക്ക് വെള്ളാപ്പള്ളിയെ നിശബ്ദനാക്കാൻ ശ്രമിക്കുന്നവർക്ക് തെറ്റുപറ്റി .
തീയിൽ മുളച്ചത് വെയിലത്ത് വാടുകയില്ല എന്ന് താക്കീത്ത് നൽകിയാണ്
പ്രകടനം മുന്നോട്ട് നീങ്ങിയത് .നാട്ടിക യൂണിയൻ വൈസ് പ്രസിഡണ്ട് സുദീപ് മാസ്റ്റർ, യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി, ബോർഡ് മെമ്പർ മാരായ പ്രകാശ് കടവിൽ, ജയന്തൻ പുത്തൂർ, കൗൺസിലർമാരായ നാരായണദാസ് കെ കെ,
ഗണേശൻ സി എസ് , നരേന്ദ്രൻ തയ്യിൽ, തുഷാർ ഇല്ലിക്കൽ, ബിനോയ് പാണപറമ്പിൽ, പ്രചോദ് പി എസ്, യൂത്ത് മൂവ്മെൻ്റ് നേതാക്കളായ പ്രഭാശങ്കർ വി പി, അദ്വൈത് വൈനപ്പിള്ളിൽ, വനിതാ സംഘം നേതാക്കളായ
പ്രവിത നരേന്ദ്രൻ,
ഉഷ ഗണേശൻ ,
ലതാ പ്രകാശൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.



