ഉത്സവംഗ്രാമ വാർത്ത.

ഭകതിനിർഭരമായി ചാഴൂർ ശ്രീമഠത്തിലെലക്ഷാർച്ചനയും വിശ്വരൂപക്കളവും

പെരിങ്ങോട്ടുകര : ചാഴൂർ ശ്രീമഠത്തിൽ ഞായറാഴ്ച മഹാ ലക്ഷാർച്ചനയും വിഷ്ണുമായസ്വാമിയുടെ വിശ്വരൂപക്കളവും നടത്തി കേരളത്തിലെ താന്ത്രികപ്രമുഖരും , സന്ന്യാസിശ്രേഷ്ഠരും , ആത്മീയ-സാംസ്ക്കാരിക – ചലച്ചിത്ര – സീരിയൽ രംഗങ്ങളിൽ നിന്നുള്ള പ്രശസ്തരും ചടങ്ങുകളിൽ പങ്കെടുത്തു. ലക്ഷാർച്ചനക്കും കളത്തിനും ശ്രീമഠം അധിപതി ശ്രീകുമാർ തന്ത്രികൾ മുഖ്യ നേതൃത്വം നൽകി.
രാവിലെ മുതൽ മഹാഗണപതി ഹോമം, കലശാഭിഷേകം, മഠപ്പുരയിൽ നിന്നും അർച്ചനാ മണ്ഡപത്തിലേക്കുള്ള ഭഗവതിയെ എഴുന്നള്ളിക്കൽ എന്നിവ നടന്നു. ലക്ഷാർച്ചന ആരംഭിച്ച് ഉച്ചയോടെ സമാപിച്ചു. ലളിതാ സഹസ്രനാമാർച്ചന,പ്രസാദ ഊട്ട്, വിഷ്ണുമായ സ്വാമിയുടെ എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് പൂജാ , പാട്ട്, മായാനൃത്തം, രൂപക്കളത്തിൽ സ്വാമിയുടെ നൃത്തം കല്പ്പന എന്നിവയും രാത്രി ശാക്തേയപൂജയും നടത്തി. പെരുമ്പടപ്പ് വൈദികൻ ഹൃഷീകേശൻ സോമയാജിപ്പാട്, മാതാജി ഉഷാജി ജ്യോതിപ്രിയാനന്ദ സരസ്വതി, സുനിൽദാസ് സ്വാമി, ഋഷി പൽപ്പു , സിനി – സീരിയൽ താരങ്ങളായ സീമാജി നായർ,നിതേഷ് നായർ, സോഫി ആൻ്റണി, അംബികമോഹൻ,മഞ്ജു പത്രോസ്, യൂട്യൂബർ സോജൻആൻ്റണി, എസ്സ്. എൻ. ഡി. പി പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡണ്ട് ഹണി കണാറ , സെക്രട്ടറി അഡ്വ.കെ.സി. സതീന്ദ്രൻ, കളമെഴുത്ത് കലാകാരൻ അയ്യങ്കോൽപ്പടി ഡോ. സുനിൽ എന്നിവർ വിശിഷ്ടാതിഥികളായി. യുവമേള പ്രമാണി പള്ളിപ്പുറം വൈശാഖ് നയിക്കുന്ന മേളം, സോപാനസംഗീത കലാകാരി ആശാസുരേഷിൻ്റെ സോപാനഗീതം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. തൃശൂർ ശ്രീനാരായണ സംഘാംഗങ്ങൾ, “രുദ്രീയം” ആചാര്യസഭയിലെ താന്ത്രികകർമ്മ ആചാര്യന്മാർ, ശ്രീമഠം പരിപാലകർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close