ഗ്രാമ വാർത്ത.ചരമം
തളിക്കുളം ഗ്രാമ പഞ്ചായത്ത്(13ാം വാർഡ്) അംഗം ഇ.വി.കൃഷ്ണ ഘോഷ്(50) അന്തരിച്ചു

തളിക്കുളം: ഗ്രാമ പഞ്ചായത്ത്(13ാം വാർഡ്) അംഗം ഇ.വി.കൃഷ്ണ ഘോഷ്(50) അന്തരിച്ചു. സി. പി. എം തമ്പാൻകടവ് ബ്രാഞ്ച് സെക്രട്ടറിയാണ്. ഞായറാഴ്ച പുലർച്ചെ4.30 ഓടെ ഭാര്യ ഉണർന്നപ്പോൾ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നു. ഉടനെ വലപ്പാട് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു. സംസ്കാരം പോസ്റ്റ്മോർട്ടത്തിനു ശേഷം. അച്ഛൻ എരണേഴത്ത് പരേതനായ വാസു അമ്മ: അഞ്ജന. ഭാര്യ: വിജി. മക്കൾ: വിഷ്ണുദത്ത്(നഴ്സിങ് വിദ്യാർഥി, ബംഗളുരു), വിനായക്(വിദ്യാർഥി, എസ്. എൻ. ട്രസ്റ്റ് സ്കൂൾ, നാട്ടിക).



