പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി
പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാളിന് ജനുവരി 11, ഞായറാഴ്ച്ച കൊടിയേറി. രാവിലെ 6:30 ൻ്റെ വിശുദ്ധ കുർബാനക്ക് ശേഷം പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും നടത്തി.
ജനുവരി 16, 17, 18 (വെള്ളി, ശനി, ഞായർ) എന്നീ തിയ്യതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്. ജനുവരി 9ന് നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. ജനുവരി 16 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം ദീപാലങ്കരം സ്വിച്ച് ഓൺ കർമ്മം, ജനുവരി 17 ശനിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്കുശേഷം പ്രസുദേന്തിവാഴ്ച്ച, കൂട് തുറക്കൽ ശുശ്രൂഷകൾ, ജനുവരി 16 വെള്ളിയാഴ്ച്ചയും, ജനുവരി 17 ശനിയാഴ്ച്ചയും രാത്രി 10 മണിക്ക് വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് സമാപനം.
തിരുനാൾദിനമായ ജനുവരി 18 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന, രാവിലെ 10:30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് 4 ന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടം ജനുവരി 25നാണ് ആഘോഷിക്കുന്നത്.
പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ്ജ് വടക്കൻ, പബ്ലിസിറ്റി കൺവീനർ ആൽഫ്രഡ് ബേബിച്ചൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



