ഉത്സവംഗ്രാമ വാർത്ത.തിരുനാൾ.

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയം ദീപപ്രഭയിൽ

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയം ദീപപ്രഭയിൽ

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന്റെ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം നടത്തി

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാളിന്റെ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം, ജനുവരി 16 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം, പെരിഞ്ചേരി ഇടവകയിലെ നവവൈദീകനായ ഫാ. ജോബിൻ ഐനിക്കൽ നിർവഹിച്ചു. തുടർന്ന് ലൈറ്റ് & സൗണ്ട് ഷോയും അരങ്ങേറി.

തിരുനാൾദിനമായ ജനുവരി 18 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന, രാവിലെ 10:30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് 4 ന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടം ജനുവരി 25നാണ് ആഘോഷിക്കുന്നത്.

പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ്ജ് വടക്കൻ, ലൈറ്റ് & ഇലുമിനേഷൻ കൺവീനർ തങ്കച്ചൻ കുറ്റിക്കാടൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close