ഗ്രാമ വാർത്ത.തിരുനാൾ.

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന്റെ കൂട് തുറക്കൽ ശുശ്രൂഷ നടത്തി.

പഴുവിൽ : പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ ജനുവരി 16, 17, 18 തിയ്യതികളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാളിന്റെ പ്രസുദേന്തി വാഴ്ച, കൂട് തുറക്കൽ ശുശ്രൂഷകൾ, ജനുവരി 17 ശനിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം, പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.

പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ സുനിൽ കുറ്റിക്കാടൻ, മാത്യു ഇരിമ്പൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, തിരുനാൾ ജനറൽ കൺവീനർ ബാബു ജോർജ്ജ് വടക്കൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തിരുനാൾദിനമായ ജനുവരി 18 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. രാവിലെ 10:30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് മരത്താക്കര വികാരി വെരി. റവ. ഫാ. ജോബ് വടക്കൻ മുഖ്യ കാർമികനും, പഴുവിൽ ഫോറോന അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികനുമാകും. തൃശൂർ ഫാമിലി അപ്പസ്തോലേറ്റ് സെന്റർ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ. ഫാ. അലക്സ് മരോട്ടിക്കൽ തിരുനാൾ സന്ദേശം നൽകും, വൈകീട്ട് 4 ന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടം ജനുവരി 25നാണ് ആഘോഷിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close