മണപ്പുറം വയോജന ക്ഷേമ സമിതി പുരസ്കാരങ്ങൾ സമർപ്പിച്ചു

മണപ്പുറം വയോജന ക്ഷേമ സമിതി പുരസ്കാരങ്ങൾ സമർപ്പിച്ചു
തൃപ്രയാർ: മണപ്പുറം വയോജന ക്ഷേമ സമിതിയുടെ പുരസ്കാരങ്ങൾ സമർപ്പിച്ചു. സമിതിയുടെ പതിനാലാം വാർഷി കത്തോടനുബന്ധിച്ച നടന്ന ചടങ്ങ് സി.സി മുകുന്ദൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച നിയമസഭാ സമാജികനുള്ള ഡോ: ബി ആർ അംബേദ്ക്കർ പുരസ്ക്കാരം, കേരളനിയമസഭാ ഡെപ്യൂട്ടി സ്വീക്കർ ചിറ്റയം ഗോപകുമാറിന് എം.എൽ എ സമ്മാനിച്ചു. വലപ്പാട് റൂറൽ ബാങ്ക് ഹാളിൽവച്ച് നടന്ന ചടങ്ങിൽ സമിതി ചെയർമാൻ ലാൽ കച്ചില്ലം അദ്ധ്യക്ഷത വഹിച്ചു. മികച്ച സാമൂഹിക പ്രവർത്തകനും പ്രവാസി വ്യവസായുമായ ബിജു പുളിക്കൽ, മികച്ച അധ്യാപകരായ സി.കെ ബിജോയ് മാസ്റ്റർ, പി.എസ് സൈനുദ്ദീൻ, മികച്ച വ്യവസായ സംരംഭകൻ സജ്ഞീവ് കുന്നുങ്ങൽ, മികച്ച കർഷകൻ സജീവ് സി.ബി (രാമുട്ടി ) എന്നിവർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി .സി.സി മുകുന്ദൻ എം.ൽ എയുടെ ജീവചരിത്രം “വിശപ്പും വിവേചനവും എന്ന പുസ്തകം നാട്ടിക നിയോജക മണ്ഡലത്തിലെ സ്കൂളുകൾക്ക് മുഖ്യാതിഥിയായിരുന്ന കാനാടി കാവ് മഠാധിപതി ഡോ: കെ.കെ വിഷ്ണുഭാരതീയ സ്വാമികൾ വിതരണം ചെയ്തു. പി.കെ സുഭാഷ് ചന്ദ്രൻ മാസ്റ്റർ, കിഷോർ വാഴപ്പുള്ളി, നാട്ടിക എസ് എൻ കോളേജ് മാനേജർ പി.കെ പ്രസന്നൻ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ മാസ്റ്റർ, പി.എസ്. പി നസീർ, മുൻ വലപ്പാട് പഞ്ചായത്ത പ്രസിഡന്റ് ഷിനിതആഷിക്ക്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷജിത്ത് പള്ളത്ത്, നാട്ടിക ഗ്രാമപഞ്ചായത്തംഗം ടി.സി ഉണ്ണിക്കൃഷ്ണൻ, തങ്കമണി കെ.കെ, വത്സല രവീന്ദ്രൻ, സബിത സുനിൽ, സബിത ബൈജു, ദമയന്തി കെ.കെ, ബേബി മോഹൻദാസ്, യൂസഫ് കാച്ചേരി, ട്രഷറർ സുമതി എന്നിവർ പ്രസംഗിച്ചു,



