ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

തളിക്കുളം SNVUP സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിലെ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും . സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

തളിക്കുളം SNVUP സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിലെ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും .സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു സ്കൂൾ മാനേജർ ശ്രീ ഇ എ സുഗതകുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ അജയ് കൃഷ്ണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി ഐ സജിത മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം ശ്രീമതി. പി.ഐ സജിത നിർവഹിച്ചു. ഉപജില്ല കായികമേളയിൽ വിജയികളായ കുട്ടികൾക്കുള്ള പുരസ്കാര സമർപ്പണം തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഷമീർ നാലകത്ത് നിർവഹിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ സ്മിത്ത് ഇ വി എസ്, ബ്ലൂമിംഗ് ബഡ്സ് പ്രിൻസിപ്പൽ ഇ ആർ അജിത, പിടിഎ പ്രസിഡന്റ് ശ്രീമതി ശാന്തിനി ഷണ്മുഖൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ഷാനിബ നൗഷീൽ, മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി ശ്രീജ കണ്ണൻ എന്നിവർ സംസാരിച്ചു. ശ്രീമതി കെ കെ സോഫി, ശ്രീമതി വി എ രജിത മറുപടി പ്രസംഗം നടത്തി . ശ്രീമതി തൃപ്തി കെ മുത്താൻ പറമ്പിൽ നന്ദി പ്രകാശിപ്പിച്ചു. ഏഴുമണിക്ക് നടന്ന കുട്ടികളുടെ കലാപരിപാടികൾ വാർഷികാഘോഷത്തെ ശ്രദ്ധേയമാക്കി തുടർന്ന് കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close