നാട്ടിക ഈസ്റ്റ് യു പിസ്കൂളിലെ 108മത് വാർഷികാഘോഷവും പി എൻ നിത്യകല. ടീച്ചർക്ക്.യാത്രയയപ്പ് അധ്യാപക രക്ഷാകർത്ത്യദിനവും ആഘോഷിച്ചു.

നാട്ടിക ഈസ്റ്റ് യു പിസ്കൂളിലെ 108മത് വാർഷികാഘോഷവും യാത്രയയപ്പ് അധ്യാപക രക്ഷാകർത്ത്യദിനവും ആഘോഷിച്ചു. ഇംതിയാസ് യോഗത്തിന് അധ്യക്ഷതവഹിച്ചു. കെ ആർ ബൈജു മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ സജു ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.നാട്ടിക നിയോജക മണ്ഡലം. എം എൽ.എ. സി. സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി വിനു ( നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് )മുഖ്യാതിഥിയായിരുന്നു. . രജനി ബാബു( ഏഴാം വാർഡ് മെമ്പർ നാട്ടിക ഗ്രാമപഞ്ചായത്ത്). പി .സി മണികണ്ഠൻ ( ആറാം വാർഡ് മെമ്പർ നാട്ടിക ഗ്രാമപഞ്ചായത്ത് ) സൗമ്യ പ്രസൂൺ(.പിടിഎ വൈസ് പ്രസിഡന്റ്). വിൻസി( മാതൃ സംഗമം പ്രസിഡന്റ് ). കെ വി സജീവ് ( വികസന സമിതി വർക്കിംഗ് ചെയർമാൻ) ശ്രാവൺ സി എസ്( സ്കൂൾ ലീഡർ) എന്നിവർ പരിപാടിക്ക് ആശംസകൾ പറഞ്ഞു. പി എൻ നിത്യകല ടീച്ചർ മറുപടി പ്രസംഗം പറഞ്ഞു. എം ആർ രാഖിടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു



