ഗ്രാമ വാർത്ത.

നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിൽ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും സല്യൂട്ട് ദ പാരൻ്റും ആഘോഷിച്ചു.

നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂളിൽ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃദിനവും സല്യൂട്ട് ദ പാരൻ്റും ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നാട്ടിക പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി. വിനു നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി ഡോ. ചീതു ഷെറിൻ അധ്യക്ഷത വഹിച്ചു.എൻഡോവ്മെൻറ് വിതരണം ഇ.കെ തോമസ് മാസ്റ്റർ നിർവഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൗക്കത്തലി കെ.എ, നാട്ടിക ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സജിനി മുരളി, ഒന്നാം വാർഡ് മെമ്പർ സനി രാജു, നാലാം വാർഡ് മെമ്പർ സിദ്ധിഖ് പി.എം ,ഒ .എസ് .എ പ്രസിഡൻറ് എൻ.കെ വിജയകുമാർ, മാതൃസംഘം പ്രസിഡൻ്റ് ഷൈബ ബിജു, പി.ടി.എ വൈസ് പ്രസിഡൻറ് നിമിഷ, ഗ്രേയ്സ് കിഡ്സ് പ്രധാനാധ്യാപിക നൈസി ഷാജി, സ്റ്റാഫ് സെക്രട്ടറി പി.ആർ പ്രിയ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക സി.ജെ ജെന്നി ടീച്ചർ സ്വാഗതവും .പ്രോഗ്രാം കൺവീനർ ഇ പി ബിജു മാസ്റ്റർ നന്ദിയും പറഞ്ഞു. ഉച്ചയ്ക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close