2024- 26 അധ്യായന വർഷത്തിലെ തളിക്കുളം ജി .വി എച്ച്. എസ്. എസ്..സ്കൂളിലെയും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എങ്ങണ്ടിയൂരിലെയും ‘എസ്.പി. സി. സീനിയർ കേഡറ്റുക്കളുടെ പാസ്റ്റിംഗ് ഓട്ട് പരേഡ് . ജി .വി എച്ച്. എസ്. എസ്. തളിക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്നു

2024- 26 അധ്യായന വർഷത്തിലെ തളിക്കുളം ജി .വി എച്ച്. എസ്. എസ്..സ്കൂളിലെയും നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എങ്ങണ്ടിയൂരിലെയും ‘എസ്.പി. സി. സീനിയർ കേഡറ്റുക്കളുടെ പാസ്റ്റിംഗ് ഓട്ട് പരേഡ് ഫെബ്രുവരി 17 ചൊവ്വാഴ്ച ജി .വി എച്ച്. എസ്. എസ്. തളിക്കുളം സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഈ വർണ്ണഭമായ പാസ്സിംഗ് ഔട്ട് പരേഡിൽ 2 സ്ക്കൂളുകളിൽ നിന്നുമായി 88 സീനിൽ കേഡറ്റുകൾ പങ്കടുത്തു. പ്രസ്തുത പരേഡ് നയിച്ചത് തളിക്കും ഗവലൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കേഡറ്റായ കുമാരി അഞ്ജന നന്ദൻ പി. ആണ്. ഈ പരേഡിന്റെ സെക്കൻഡ് ഇൻ കമാൻഡർ ജി.വി.എച്ച്.എസ്.സി.ലെ റാം മനോഹർ പി എംമും നാല് പ്ലട്ടുണുകളായി നടന്ന പ്രസ്തുത പരേഡിൽ ഒന്നാം പ്ളട്ടൂണിനെ തളിക്കുളം സ്ക്കൂളിലെ മെഹ്‌ന മൊയ്നുദീനും രണ്ടാമത്തെ പ്ളട്ടൂൺ തളിക്കുളം സ്ക്കൂളിലെ ആദിദേവും മൂന്നാമത്തെ പ്ളട്ടൂണിനെ നാഷ്ണൽ എങ്ങണ്ടിയൂരിലെ ശ്രീയയും നാലാമത്തെ പ്ളട്ടൂണിനെ നാഷ്ണൽ സ്ക്കൂളിലെ മുഹമ്മദ് സി. എം. തുടങ്ങിയവർ നയിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി. ഐ സജിത മുഖ്യ അതിഥിയായ പ്രസ്തുത ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണനും, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സേവിയർ പുലിക്കോട്ടിൽ, തളിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ബാബു വല്ലത്ത്, വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ്.ഇൻസ്പെക്ടർ ഷാഫി യൂസഫ്, തളിക്കുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് എം. എസ്. സജീഷ്, spc പിടിഎ പ്രസിഡണ്ട്.സ്മൃതി.എങ്ങണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി ഷൈനി സി. എസ്., ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ആശ എം. എയും തളിക്കുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി അബ്‌സത്ത് എ. എന്നിവർ സല്യൂട്ടുകൾ സ്വീകരിച്ചു. ഈ പരേഡിന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ സീനിയർ സീനിയർ സിപിഒ സുരേഖ് സാർ തളിക്കുളം സ്കൂളിലെ മുൻ സി. പി. ഒ. കെ. ജെ പ്രേംകുമാർ മാസ്റ്റൾ നേതൃത്വം നൽകി.



