ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം
‘ആക്രിക്കൂട്ട’മെത്തി, സ്കൂളിന്റെ മോടി കൂട്ടാൻ…

തളിക്കുളം കൈതക്കൽ എസ്.എൻ.കെ. എൽ.പി. സ്കൂളിൽ ആക്രിക്കൂട്ടമെത്തി. പക്ഷേ, ആക്രി പെറുക്കാനല്ല. സ്കൂളിന്റെ മോടി കൂട്ടാനാ യിരുന്നു. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന
ചിത്രകലാപ്രവർത്തകരുടെ കൂട്ടായ്മയാണ് ‘ആക്രിക്കൂട്ടം’. കോവിഡ്കാലത്തെ ഒറ്റപ്പെടലിൽ തിരുവനന്തപുരത്തെ ആദിത്യയും അനുവും കുപ്പികൾ പെറുക്കിയെടുത്ത് ചിത്രങ്ങൾ വരച്ചുതുടങ്ങിയിടത്തുനിന്ന് വളർന്നതാണ് കൂട്ടായ്മ. നാലുവയസ്സുള്ള കുട്ടി മുതൽ എഴുപത്തിനാലുകാരൻ വരെയുണ്ട് ഈ കൂട്ടായ്മയിൽ. കുട്ടികളെ വിദ്യാല യങ്ങളിലേക്ക് ആകർഷിക്കു ന്നതിനായി സ്കൂൾ ചുവ രുകളിൽ വർണച്ചിത്രങ്ങൾ വരച്ചിടുകയാണിവർ. തുടർ ച്ചയായ രണ്ട് അവധിദിനങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.
ഫോട്ടോ: സജീഷ് . തളിക്കുളം.
. الم



