കലാകവിതഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

തളിക്കുളം കൈതക്കൽ എസ്.എൻ. കെ. എൽ.പി. സ്കൂളിൽ ആക്രി ക്കൂട്ടമെത്തി, പക്ഷേ അലങ്കോലമാക്കാനല്ല. സ്കൂളിൻ്റെ മോടികൂട്ടാനായിരുന്നു.

തളിക്കുളം: കൈതക്കൽ എസ്.എൻ. കെ. എൽ.പി. സ്കൂളിൽ ആക്രി ക്കൂട്ടമെത്തി, പക്ഷേ അലങ്കോലമാക്കാനല്ല. സ്കൂളിൻ്റെ മോടികൂട്ടാനായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്കൂൾ ആണിത്. നൂറാം വർഷം ആഘോഷിക്കുകയാണ് . 1 മുതൽ 4 വരെ ഓരോ ഡിവിഷൻ മാത്രമാണിവിടെയുള്ളത്. നഴ്സറി ക്ലാസും ഉണ്ട്. കുട്ടികൾ വളരെ കുറവ്. സ്കൂൾ ആ കർഷകമാക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രധാനാധ്യാപക ലിജി പറഞ്ഞു. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രകലാ പ്രവർത്തകരുടെ കൂട്ടായ്മയാണ് ആക്രിക്കൂട്ടം.
കോവിഡ് കാലത്തെ ഒറ്റപ്പെടലിൽ തിരുവനന്തപുരത്തെ ആദിത്യയും . അനുവും കുപ്പികൾ പെറുക്കിയെടുത്ത് ചിത്രങ്ങൾ വരച്ച് തുടങ്ങിയിടത്തു നിന്നും വളർന്ന കൂട്ടായ്മയാണ് ആക്രിക്കൂട്ടം.

നാലു വയസ്സുള്ള കുട്ടി മുതൽ 74കാരൻ വരെയുണ്ട് ഈ കൂട്ടായ്മയിൽ. കുട്ടികളെ വിദ്യാലയങ്ങളിലേയ്ക്ക് ആകർഷിക്കുന്നതിനായി സ്കൂൾ ചുവരുകളിൽ വർണചിത്രങ്ങൾ വരച്ചിടുകയാണ് ഇവർ. തുടർച്ചയായ രണ്ട് അവധി ദിനങ്ങളാണ് ഇതിനായി തെരഞ്ഞെ
ടുക്കുന്നത്. ഇരുപത് പേരടങ്ങിയ സംഘങ്ങളായാണ് ആക്രിക്കൂട്ടം എത്തുന്നത്. ഇരുപതാമത്തെ ക്യാമ്പായിരുന്നു എസ്.എൻ. കെ
.എൽ. പി. സ്കൂളിലേത്. പെയിൻ്റും താമസ സൗകര്യവും സ്കൂൾ അധികൃതർ നൽകി. രണ്ട് ദിവസങ്ങൾ കൊണ്ട്
പച്ചക്കറികൾ, പഴങ്ങൾ, കാടും മൃഗങ്ങളും അങ്ങനെ കുട്ടികളെ മാത്രമല്ല മുതിർന്നവരേയും കൊതിപ്പിക്കുന്ന
നൂറോളം ചിത്രങ്ങളാണ് ചുവരിൽ വരച്ചു തീർത്തത്. പ്രതിഫലമൊന്നും വാങ്ങാതെയുള്ള തിരിച്ചു പോക്ക് ഇതാണ് ഈ കലാപ്രവർത്തകരുടേത് ‘

സുന്ദർ കൊല്ലം(സെക്രട്ടറി) ഉണ്ണിക്കൃഷ്ണൻ പാലക്കാട്( പ്രസിഡൻ്റ്), രാജേഷ് മാഹി(ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള ആക്രിക്കൂട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരുമുണ്ട്. കേരളത്തിനു പുറത്ത് പൊള്ളാച്ചിയിൽ നിന്നുള്ള ഒരു കലാകാരിയും ഈ സംഘത്തിലുണ്ട്. മോടി കൂട്ടാൻ – ആക്രി കൂട്ടം പ്രവർത്തകർ സ്കൂളിനകത്ത് ചുവരിൽ ചിത്രങ്ങൾ വരക്കുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close