ഗ്രാമ വാർത്ത.

*തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2025 -26 വർഷത്തെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച കൈതക്കൽ നഗർ *സാംസ്കാരിക നിലയം ഉദ്ഘാടനം നടത്തി.*


  • തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 27 ലക്ഷം രൂപ വിനിയോഗിച്ചാണ് സാംസ്കാരിക നിലയം പണിപൂർത്തീകരിച്ചിട്ടുള്ളത്. രണ്ട് നിലകളിലായി പണിത കെട്ടിടത്തിൽ രണ്ടു നിലകളിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജോൺസി പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ബാബു, വാർഡ് മെമ്പർമാരായ പി എ ഷിഹാബ്, ഷമീർ നാലകത്ത്, റഷീദ സൈനുദ്ദീൻ, ഓവർസിയർ നസീറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ സഹീദ ചടങ്ങിൽ നന്ദി പറഞ്ഞു.
https://chat.whatsapp.com/HtLrWoULIo0K1Qn658tXRi?mode=hqctcla
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close