ഉത്സവംഗ്രാമ വാർത്ത.
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട്. ഇന്ന്

ആറാട്ടുപുഴ പൂരത്തിൻ്റെ നായകനായ തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്നു നടക്കും. പകൽ 1.50-നും 2.30-നും ഇടയിലാണ് ചടങ്ങ്. ഊരായ്മക്കാരായ നമ്പൂതിരിമാർ അനുമ തി നൽകുന്നതോടെ തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രാഹ്മണി പാട്ടും പറ നിറയ്ക്കലും കഴിഞ്ഞ് പുറത്തേക്കെഴുന്നള്ളിപ്പ്. മൂ ന്നാനകളോടെ എഴുന്നള്ളുന്ന തേവർ പടിഞ്ഞാ റേ നടപ്പുരയിൽ പറയെടുത്തശേഷം അഞ്ചാന കളുടെ അകമ്പടിയോടെ സേതുകുളം ആറാട്ടി നെഴുന്നള്ളും. ആറാട്ടിനുശേഷം തേവർ പാണ്ടി മേളത്തോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് ക്ഷേ ത്രത്തിലെ മറ്റു പൂജകൾക്കുശേഷം പാണികൊ ട്ടി പുറത്തേക്ക് എഴുന്നള്ളിച്ച് ക്ഷേത്ര ചുറ്റമ്പല ത്തിനകത്തെ കിണറ്റിൻകരയിൽ ചെമ്പിലാറാട്ട് നടത്തും.



