വാടാനപ്പള്ളി കുടുംബശ്രീ മോഡൽ സിഡിഎസ് നേതൃത്വത്തിൽ അരങ്ങ് -2023 ഒരുമയുടെ പലമ പങ്കെടുത്തവർക്കുള്ള അനുമോദനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ സംഘടിപ്പിച്ചു.

വാടാനപ്പള്ളി കുടുംബശ്രീ മോഡൽ സിഡിഎസ് നേതൃത്വത്തിൽ അരങ്ങ് -2023 ഒരുമയുടെ പലമ പങ്കെടുത്തവർക്കുള്ള അനുമോദനം വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളിൽ സംഘടിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ബീനഷെല്ലി അധ്യക്ഷത വഹിച്ച ചടങ്ങ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം നിസാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിത്ത്. എ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുലേഖ ജമാലു, മെമ്പർമാരായ ശ്രീകലാ ദേവാനന്ദ്, ഷൈജ ഉദയകുമാർ, രേഖ അശോകൻ,. കെ കെ. ലത, ICDS സൂപ്പർവൈസർ വൈദേഹി കെ.ആർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുടുംബശ്രീ താലൂക്ക്,ജില്ല, സംസ്ഥാനം എന്നീ തലങ്ങളിൽ മത്സരിച്ച മത്സരാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ CDS മെമ്പർമാർ, ബ്ലോക്ക് കോർഡിനേറ്റർമാരായ ജ്യോത്സ്ന, നിമ്മി,ദേവി അക്കൗണ്ടന്റ് ദിവ്യ സി.പി എന്നിവർ പങ്കെടുത്തു. വൈസ് ചെയർപേഴ്സൺ അസീബ അസീസ് സ്വാഗതവും, cds മെമ്പർ രേണുക ബാബു നന്ദി യും പറഞ്ഞു.