ആത്മീയഅവധൂതൻ(കവിത)
ആത്മീയഅവധൂതൻ(കവിത) ആയാസഹീനമധ്വാത്മ തത്വ – പ്രബോധനങ്ങൾസ്വയമാ ചരിച്ചു ആബാലവൃദ്ധം ജനതക്കു നൽകീ ആചാര്യനെയിന്നു വണങ്ങിടുന്നു ! പേരിൽ താനൊരു “കുഞ്ഞ” നായി നേരിൽ പഠിച്ചു ആഗമവേദസാരം പാരം ഗ്രഹിച്ചൂ സ്വര സാഹിതീയ – സാരം കലർന്നുള്ള പാഠജാലം! വിദ്യാധിരാജൻ വിനയ സ്വഭാവൻ “ചട്ടമ്പി ” യെന്നുള്ള പ്രസിദ്ധി നേടീ ദേശികൻസ്വാമിനാഥനേ കീ ഭാഷാപ്രവീണത വരപടുത്വം വേദാന്തം സുബ്ബജടാപാഠി താനും മീമാംസ തർക്കം, മറ, വ്യാകരണങ്ങൾ പാരം ഗ്രഹിച്ചൂ പല യാത്ര ചെയ്തു വിജ്ഞാനമാർജ്ജിച്ചു വിശുദ്ധനായി ! അവധൂതനിൽ നിന്നു മൂലമന്ത്ര ബ്രഹ്മോപദേശം വരപ്രസാദം കലാത്മകത്വം ഹഠ -യോഗ വിദ്യ പഠിച്ചറിഞ്ഞുള്ള മനീഷിയായി …! പ്രാചീനഭാഷാ മലയാളഗദ്യം സർവ്വമതങ്ങൾ തൻ സാമരസ്യം തർക്കശാസ്ത്രത്തിൻ രഹസ്യരത്നം ക്രിസ്തുമതസാര – ഖണ്ഡനങ്ങൾ അദ്വൈത ജ്ഞാനത്തിൻ പദ്ധതിയും വേദാധികാര – ജന്മനിരൂപണങ്ങൾ ശ്രീചക്രപൂജാവിധി മോക്ഷ സിദ്ധി ഗ്രന്ഥങ്ങളെയെല്ലാമാരചിച്ചു വിദ്യാധിരാജൻ വിനയ സ്വരൂപൻ പരമഭട്ടാരകമോക്ഷസിദ്ധൻ ചട്ടമ്പിനാമേണ പ്രകീർത്തിതൻ താൻ അധ്യാത്മലോകത്തിലെന്നുമെന്നും !! — കെ. ദിനേശ് രാജാ .ആയാസഹീനമധ്വാത്മ തത്വ –
പ്രബോധനങ്ങൾസ്വയമാ ചരിച്ചു
ആബാലവൃദ്ധം ജനതക്കു നൽകീ
ആചാര്യനെയിന്നു വണങ്ങിടുന്നു !
പേരിൽ താനൊരു “കുഞ്ഞ” നായി
നേരിൽ പഠിച്ചു ആഗമവേദസാരം
പാരം ഗ്രഹിച്ചൂ സ്വര സാഹിതീയ –
സാരം കലർന്നുള്ള പാഠജാലം!
വിദ്യാധിരാജൻ വിനയ സ്വഭാവൻ
“ചട്ടമ്പി ” യെന്നുള്ള പ്രസിദ്ധി നേടീ
ദേശികൻസ്വാമിനാഥനേ കീ ഭാഷാപ്രവീണത വരപടുത്വം
വേദാന്തം സുബ്ബജടാപാഠി താനും
മീമാംസ തർക്കം, മറ, വ്യാകരണങ്ങൾ
പാരം ഗ്രഹിച്ചൂ പല യാത്ര ചെയ്തു
വിജ്ഞാനമാർജ്ജിച്ചു വിശുദ്ധനായി !
അവധൂതനിൽ നിന്നു മൂലമന്ത്ര
ബ്രഹ്മോപദേശം വരപ്രസാദം
കലാത്മകത്വം ഹഠ -യോഗ വിദ്യ
പഠിച്ചറിഞ്ഞുള്ള മനീഷിയായി …!
പ്രാചീനഭാഷാ മലയാളഗദ്യം
സർവ്വമതങ്ങൾ തൻ സാമരസ്യം
തർക്കശാസ്ത്രത്തിൻ രഹസ്യരത്നം
ക്രിസ്തുമതസാര – ഖണ്ഡനങ്ങൾ
അദ്വൈത ജ്ഞാനത്തിൻ പദ്ധതിയും
വേദാധികാര – ജന്മനിരൂപണങ്ങൾ
ശ്രീചക്രപൂജാവിധി മോക്ഷ സിദ്ധി
ഗ്രന്ഥങ്ങളെയെല്ലാമാരചിച്ചു
വിദ്യാധിരാജൻ വിനയ സ്വരൂപൻ
പരമഭട്ടാരകമോക്ഷസിദ്ധൻ
ചട്ടമ്പിനാമേണ പ്രകീർത്തിതൻ താൻ
അധ്യാത്മലോകത്തിലെന്നുമെന്നും !!
-- കെ. ദിനേശ് രാജാ
.