വിദ്യാഭ്യാസം
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ.. . ചൈൽഡ് ലൈൻ നയിക്കുന്ന കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനും രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നുമുള്ള വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥനായ ജെയിംസ് കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ ചടങ്ങിന് നന്ദി പറഞ്ഞു.
