തളിക്കുളം അനിമൽ സ്ക്വാഡ് പിടികൂടിയ മൂന്ന് വെള്ളിമൂങ്ങകളെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പുരാടൻ്റെ നേതൃത്വത്തിൽ സുരക്ഷിത സ്ഥലത്ത് പറത്തി വിട്ടു. ..തളിക്കുളം സ്ക്കൂളിൽ നിന്നും മറ്റൊരിടത്തു നിന്നും പിടികൂടിയ മൂന്ന് വെളളി മൂങ്ങകളെയാണ് പറത്തി വിട്ടത്.ചടങ്ങിൽ Animal Welfare ministry- യുടെ licence-ന് വേണ്ടി ശ്രമിക്കുന്ന തളിക്കുളം Animal Squad ന് licence ന് അപേക്ഷിക്കാൻ ഉള്ള ഫീസ് ഭഗീഷ് പൂരാടന്റെ അടുത്ത ഓണറേറിയത്തിൽ നിന്ന് കൊടുക്കാമെന്ന് ഉറപ്പ് നൽകി.. കേന്ദ്ര സർക്കാറിൽ നിന്ന് ഉള്ള മറ്റു എല്ലാ സഹായങ്ങളും ഭഗീഷ് പൂരാടൻ വാഗ്ദാനം നൽകി. അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരായ പി.ആർ രമേഷ്, കെ.കെ ശൈലേഷ്, മനോജ് പെടാട്ട്, സത്യൻ വാക്കാട്ട്, അജിത് കുമാർ ഏങ്ങണ്ടിയൂർ, സ്വപ്നേഷ് തൃത്തല്ലൂർ എന്നിവർ സന്നിഹിതരായിരുന്നു