കാർഷികം
തൃശ്ശൂർ ജില്ലാ ക്ഷീര വികസന വകുപ്പിൻ്റെ കീഴിലുള്ള കൈതക്കൽ ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി കൈതക്കൽ എസ് എൻ കെ സ്കൂളിൽ വെച്ച് നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. കൈതക്കൽ മുൻ ക്ഷീരസംഘം പ്രസിഡന്റ് രാഹുലൻ കെ.വി അധ്യക്ഷത വഹിച്ചു.പത്താം വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ആശംസ പറഞ്ഞു. ക്ഷീര സംഘം പ്രസിഡൻ്റ് പി.എ.യൂസഫ് സ്വാഗതവും സംഘം സെക്രട്ടറി യു.വി ജ്യോതി നന്ദിയും പറഞ്ഞു. തുടർന്ന് തൃശ്ശൂർ ജില്ലാ ക്ഷീര വകുപ്പ് ക്യാബിറ്റി കബ്രോൾ ഓഫീസർ പ്രായ ജോസഫ്, ഡോ.രാജ് മേനോൻ എന്നിവർ പാൽ ഗുണമേൻമയും കന്നുകാലി രോഗങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.
