വിദ്യാഭ്യാസം
തളിക്കുളം ഗ്രാമപഞ്ചായത്തിൽ സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ജി എം എൽ പി നോർത്ത് സ്കൂളിൽ വെച്ചു നടന്നു. ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയുടെ ഭാഗമായി അടഞ്ഞു കിടന്ന സ്കൂളുകൾ പഞ്ചായത്തിന്റെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ വൃത്തിയാക്കി. സ്കൂളുകളിലേക്ക് തിരിച്ചു എത്തുന്ന വിദ്യാർത്ഥികളെ സമ്മാനം നൽകി സ്വീകരിച്ചു. തുല്യത പരീക്ഷയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സാബിറ നൗഷാദിനെ സ്കൂൾ ആദരിച്ചു. തളിക്കുളം GMLP സ്കൂൾ HM ശ്രീകല ചടങ്ങിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം. കെ. ബാബു, ബുഷറ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, PTA, MPTA ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. GMLP സ്കൂൾ അധ്യാപകനായ ബിനോയ് ചടങ്ങിന് നന്ദി പറഞ്ഞു.
