കാർഷികം
തളിക്കുളം ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗ്രോബാഗ് വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി കെ അനിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 25 ഗ്രോബാഗ് വീതം കമ്പോസ്റ്റ് മിശ്രിതം നിറച്ച് പച്ചക്കറി തൈകൾ അടക്കമാണ് ഓരോ ഗുണഭോക്താവിനും നൽകുന്നത്. 200 ഗുണഭോക്താക്കൾക്ക് 25 ഗ്രോബാഗ് വീതം മൊത്തം 5000 ഗ്രോബാഗ് ആണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റിന് 2000 രൂപ വരുന്ന ഈ പദ്ധതിക്ക് ഗുണഭോക്താവിന് 75% സബ്സിഡി പ്രകാരം 500 രൂപ മാത്രമാണ് കൃഷിഭവനിൽ അടക്കേണ്ടി വരുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ. എം. മെഹബൂബ്, ബുഷറ അബ്ദുൽ നാസർ, എം. കെ. ബാബു, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, കെ. കെ. സൈനുദ്ധീൻ, സുമന ജോഷി, കൃഷി ഓഫീസർ എ. ടി. ഗ്രേസി, കൃഷി അസിസ്റ്റന്റ് രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
