ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം -കേരള എൻ.ജി.ഒ.അസോസിയേഷൻ
ക്ഷാമബത്ത കുടിശ്ശികയും ലീവ് സറണ്ടറും അനുവദിക്കണം -കേരള എൻ.ജി.ഒ.അസോസിയേഷൻ
കേരള എൻ.ജി.ഒ അസോസിയേഷൻ നാട്ടിക ബ്രാഞ്ച് 48-ആം വാർഷിക സമ്മേളനം നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി. പി.ഹനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
കുടിശ്ശികയായ 4 ഗഡു ഡി എ ഉടൻ അനുവദിക്കണമെന്നും, നിലവിൽ ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആശ്രിത നിയമനം ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, ലീവ് സറണ്ടർ ജീവനക്കാർക്ക് അനുഭവവേദ്യമാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് കെ.ബി.ബിജോയ് അദ്ധ്യക്ഷത വഹിക്കുകയും ബ്രാഞ്ച് സെക്രട്ടറി എസ്.എസ്.ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിക്കുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഒ ഡെയ്സൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീ സന്തോഷ് തോമസ് സംഘടനാ ചർച്ച അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. നിഖിൽ മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഇ. എസ്.അജിത് കുമാർ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജോൺലി മാത്യു, അരുൺ സി ജയിംസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സർവ്വീസിൽ നിന്നും വിരമിച്ച ടി. സി.രവീന്ദ്രനാഥിനും,റാഫിക്കും യാത്രയയപ്പ് നൽകി ബ്രാഞ്ച് ട്രഷറർ ടി. ജെ. ദേവസ്സി നന്ദി പ്രകാശിപ്പിച്ചു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് ടി. കെ.സ്വപ്ന
വൈസ് പ്രസിഡന്റ്മാർ
കെ.ജെ.ജോയ്
എസ്.ഉഷ
എം.ബി.ബിനോയ്
വി.എ.പ്രമോദ്
സെക്രട്ടറി പി.എം.വിദ്യാസാഗർ
ജോ.സെക്രട്ടറി
പി.എ. അനീഷ്
ഷംനാസ് ഷെരീഫ്
പി.ജി.പ്രദീപ്
പ്രിൻസ്
ട്രഷറർ .
ഷമ്മി
വനിത ഫോറം
കൺവീനർ
നിമ്ന ഫാത്തിമ എന്നിവരെ തെരഞ്ഞെടുത്തു.