ജാബിറിൻ്റെ ചികിത്സ സഹായം പാവറട്ടി പഞ്ചായത്തിന്.
ജാബിറിൻ്റെ ചികിത്സ സഹായം പാവറട്ടി പഞ്ചായത്തിന്.
ഇത്തവണ ജാബിറിൻ്റെ ചികിത്സ സഹായം പാവറട്ടി പഞ്ചായത്തിന്. വാടാനപ്പള്ളി പഞ്ചായത്തിലെ തൃത്തല്ലൂരിൽ വർഷങ്ങളായി ഓട്ടോ ഡ്രൈവറായ ജീവകാരുണ്യ പ്രവർത്തകൻ ജാബിർ തൻ്റെ ഓട്ടോയിലെ മടക്കയാത്ര കൂലി ഓട്ടോയിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിച്ച് പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചികിത്സക്കായി നൽകി വരികയാണ്. ജനുവരി – 15 പാലിയേറ്റീവ് ദിനത്തിലാണ് തുക കൈമാറുന്നത്. ഈ വർഷത്തെ സഹായ വിതരണം പാവറട്ടി പഞ്ചായത്തിലെ സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു. മുൻ പോലീസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് ഐ.പി.എസ് ഫണ്ട് ജാബിറിൽ നിന്ന് ഏറ്റുവാങ്ങി. പരിപാടിയിൽ സാന്ത്വന സ്പർശം പ്രസിഡണ്ട് എൻ പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുൻകൃഷി മന്ത്രി വി എസ് സുനിൽകുമാർ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസ്സാലി സാന്ത്വന സ്പർശം രക്ഷാധികാരി എ കെ ഉസ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു.വാടാനപ്പള്ളി പഞ്ചായത്തിലെ
തൃത്തല്ലൂരിൽ വർഷങ്ങളായി ഓട്ടോ ഡ്രൈവറായ ജീവകാരുണ്യ പ്രവർത്തകൻ ജാബിർ തൻ്റെ ഓട്ടോയിലെ മടക്കയാത്ര കൂലി ഓട്ടോയിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിച്ച് പാവപ്പെട്ട ക്യാൻസർ രോഗികളുടെ ചികിത്സക്കായി നൽകി വരികയാണ്.
ജനുവരി – 15 പാലിയേറ്റീവ് ദിനത്തിലാണ് തുക കൈമാറുന്നത്.
ഈ വർഷത്തെ സഹായ വിതരണം പാവറട്ടി പഞ്ചായത്തിലെ സാന്ത്വന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു.
മുൻ പോലീസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് ഐ.പി.എസ് ഫണ്ട് ജാബിറിൽ നിന്ന് ഏറ്റുവാങ്ങി.
പരിപാടിയിൽ സാന്ത്വന സ്പർശം പ്രസിഡണ്ട്
എൻ പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.
മുൻകൃഷി മന്ത്രി വി എസ് സുനിൽകുമാർ
ജില്ലാ പഞ്ചായത്ത് അംഗം
മുഹമ്മദ് ഗസ്സാലി
സാന്ത്വന സ്പർശം രക്ഷാധികാരി എ കെ ഉസ്മാൻ ഹാജി എന്നിവർ പ്രസംഗിച്ചു.