തളിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സൗഹൃദ എകെജി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
തളിക്കുളം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സൗഹൃദ എകെജി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമിച്ച 100 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള റോഡ് 4,37000/- രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. തൊഴിലുറപ്പ് എഞ്ചിനീയർ ശരണ്യ.ഇ.കെ, ഓവർസീയർ ആശ, അക്കൗണ്ടന്റ്മാരായ ഷൈബ, ധനീഷ, തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങളായ ഉല്ലാസ് വല്ലത്ത്, കുഞ്ഞഹമ്മദ് ഹാജി, ബഷീർ, അബ്ദുള്ളക്കുട്ടി, ഷാജഹാൻ, തസിൽ ,കരീം, അനിൽ എരണേഴത്ത്, കുട്ടി, മുഹമ്മദ്, നിഷാദ്, വനജ, സുവർണ സന്തോഷ് എന്നിവരും, റോഡിന്റെ ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു. വാർഡ് വികസന സമിതി അംഗം വസന്തകുമാർ സ്വാഗതവുംധർമരാജൻ തണ്ണിപ്പാറൻ നന്ദിയും പറഞ്ഞു.