ഗ്രാമ വാർത്ത.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022 23 പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി
തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022 23 പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷം 40000 രൂപ വില വരുന്ന 13 ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്. പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ലാപ്ടോപ്പുകൾ വിതരണം ചെയുന്നത്. ഫിഷറീസ് ഇൻസ്പെക്ടർ ഫാത്തിമ ചടങ്ങിൽ സ്വാഗതം പറഞ്ഞു. മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, കെ കെ സൈനുദ്ദീൻ, ജീജ രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.