രാമൻ കുളം നാടിനു സമർപ്പിക്കലും നവീകരണ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10ന്
തൃപ്രയാർ :ദേശീയപാതാ 66 നോട് ചേർന്ന് നാട്ടികയിലുള്ള നൂറ്റാണ്ട് പഴക്കമുള്ളതും സ്വകാര്യ സ്വത്തുമായിരുന്ന രാമൻ കുളം നാടിനു സമർപ്പിക്കലും നവീകരണ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനവുംശനിയാഴ്ച രാവിലെ 10ന് നടക്കും.വലപ്പാട് വെള്ളൂർ വീട്ടിൽ ഗംഗാധരമേനോന്റെ കുടുംബം വക സ്വത്തായിരുന്നു രാമൻ കുളവും പരിസരവും.ആറാട്ടുപുഴ പൂരം തുടങ്ങിയത് മുതൽ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ആറാടിയിരുന്നത് ഈ കുളത്തിൽ ആയിരുന്നു.ഗംഗാധരമേനോനും കുടുംബവുംകുടുംബവും ഈ സ്വത്ത് നാട്ടിക പഞ്ചായത്തിന്റെ ആസ്തിയായി നൽകിയിരിക്കുകയാണ് ഇപ്പോൾ .കുളവും പരിസരവും നവീകരിച്ച്കുട്ടികളുടെ പാർക്ക് വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ചെറിയ ജലവിതരണ പദ്ധതി പകൽവീട്എന്നിവ നിർമ്മിക്കുന്നതാണ് നവീകരണ പദ്ധതി.പദ്ധതിയുടെ ഒന്നാംഘട്ടമായ കുളം വൃത്തിയാക്കൽ കഴിഞ്ഞിരിക്കുകയാണ്.ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ആസ്തി കൈമാറ്റവും ആണ് 18ന് നടക്കുക. സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.