അഴിമാവ് കടവ് പാലം ഉദ്ഘാടനം ചെയ്തു .
താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂര്‍ പുഴയുടെയും കനോലി കനാലിന്റെയും കുറുകെ നിര്‍മ്മിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
*താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂര്‍ പുഴയുടെയും കനോലി കനാലിന്റെയും കുറുകെ നിര്‍മ്മിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.* തൃശ്ശൂര്‍, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലങ്ങളെയും നാട്ടിക, കയ്പമംഗലം അസംബ്ലി നിയോജകമണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം. 19 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പാലത്തിന് 361 മീറ്റര്‍ നീളവും 11മീറ്റര്‍ വീതിയുമുണ്ട്. പാലം യാഥാര്‍ത്ഥ്യമായതോടെ ഇരു കരകളിലെയും ജനങ്ങള്‍ക്ക് വലിയ തോതില്‍ യാത്രാദൈര്‍ഘ്യം ലാഭിക്കാം. താന്ന്യം, അന്തിക്കാട്, ചാഴൂര്‍, പാറളം, ചേര്‍പ്പ് പഞ്ചായത്തിലുള്ളവര്‍ക്ക് എറണാകുളത്തേക്കുള്ള യാത്രയില്‍ 10 കിലോമീറ്ററിലധികം കുറവ് വരും. താന്ന്യം പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് പ്രധാന വ്യാപാരമേഖലയായ കാട്ടൂര്‍ ചന്തയിലെത്താന്‍ ഇനി ഏതാനും മിനിറ്റുകള്‍ മതി. എടത്തിരുത്തി, കാട്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് തീരദേശ ഹൈവേയിലേയ്ക്കും തൃപ്രയാര്‍, വാടാനപ്പള്ളി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേയ്‌ക്കെത്താനുള്ള എളുപ്പവഴിയായി ഈ പാലം മാറും. സി സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനായി. ആര്‍ബിഡിസി എംഡി എസ് സുഹാസ് ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, മുന്‍ എംഎല്‍എ ഗീതാ ഗോപി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാര്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ രതി അനില്‍കുമാര്‍, ടി കെ ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണന്‍, ഷീന പറയങ്ങാട്ടില്‍, എം എ ഹാരിസ് ബാബു, സി ആര്‍ മുരളീധരന്‍, വി ആര്‍ വിജയന്‍, ആര്‍ബിഡിസികെ ജനറല്‍ മാനേജര്‍ ടി എസ് സിന്ധു എന്നിവര്‍ സംസാരിച്ചു.