നാട്ടിക പള്ളം ബീച്ച് റോഡ് പുനരുദ്ധാരണ ഉദ്ഘാടനം
നാട്ടിക പള്ളം ബീച്ച് റോഡ് പുനരുദ്ധാരണ ഉദ്ഘാടനം
നാട്ടിക പള്ളം ബീച്ച് റോഡ് പുനരുദ്ധാരണ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് 1, 2 വാർഡുകളെ ബന്ധിപ്പിക്കുന്ന പള്ളം ബീച്ച് റോഡ് പുനരുദ്ധാരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ പി എം അഹമ്മദ് നിർവഹിച്ചു രണ്ടാം വാർഡ് മെമ്പർ ശ്രീ സെന്തിൽ കുമാർ സ്വാഗതം പറഞ്ഞു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് രജനി ബാബു, അഞ്ചാം വാർഡ് മെമ്പർ ശ്രീ സുരേഷ് ഇയാനി, പതിമൂന്നാം വാർഡ് മെമ്പർ കെ കെ സന്തോഷ് എന്നിവർ സംസാരിച്ചു ഒന്നാം വാർഡ് മെമ്പർ കെ ആർ ദാസൻ നന്ദി രേഖപ്പെടുത്തി.ജില്ല പഞ്ചായത്ത് വിഹിതം 15 ലക്ഷം ഉപയോഗിച്ച് 853 മീറ്റർ റോഡ് റി ടാറിംഗ് നടത്തിയത്. 2023- 24 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് നാട്ടിക ബീച്ച് പാർക്ക് മെയിൻറനൻസ് നടത്തുന്നതിന് പത്ത് ലക്ഷം രൂപയും പുതിയ പാർക്ക് നിർമ്മാണത്തിന് 30 ലക്ഷം രൂപയും നൽകുമെന്ന് പിഎം മുഹമ്മദ് ഉദ്ഘാടന സമയത്ത് അറിയിച്ചു.