ലോകാരോഗ്യദിനത്തോടനുബന്ധിച്ച്തൃശ്ശൂർ ജില്ല സ്പോർട്സ് കൗൺസിലും കൊടിയം പുഴ ദേവസ്വവും കൈസെൻ കരാത്തെ ഡോ ഇന്ത്യയും സംയുക്തമായി നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.
ലോകാരോഗ്യദിനത്തോടനുബന്ധിച്ച്തൃശ്ശൂർ ജില്ല സ്പോർട്സ് കൗൺസിലും കൊടിയം പുഴ ദേവസ്വവും കൈസെൻ കരാത്തെ ഡോ ഇന്ത്യയും സംയുക്തമായി നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിനിത ആഷിക്ക് ന്റെ ആദ്യക്ഷതയിൽ വലപ്പാട് എസ് എച്ച് ഓ ശ്രീ സുശാന്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ സോപ്ർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ മുഖ്യതിഥി ആയി. കൈസെൻ കരാത്തെ സെക്രട്ടറി ശ്രീ സെൻസെയ് മുകേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കൊടിയം പുഴ ദേവസ്വം പ്രസിഡന്റ് പി ആർ നാരായണൻ, വാർഡ് മെമ്പർ കെ എ വിജയൻ, കൊടിയം പുഴ ദേവസ്വം രക്ഷാതികാരി കമ്മിറ്റി അംഗം പീതാംബരൻ കോഴിശ്ശേരി, ദേവ് അസോസിയേറ്റ് ഡയറക്ടർ. പ്രജി രാമത്ത്, കൈസെൻ കരാത്തെ പ്രസിഡന്റ് ശ്രീ സെൻസെയ് ജംഷിദ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മുഖ്യതിഥികളെ കൈസെൻ കരാത്തെ ചീഫ് സെൻസെയ് രാദേഷ് കൃഷ്ണ ആദരിച്ചു. തുടർന്ന് കൈസെൻ കരാത്തെ ടീമിന്റെ നേതൃത്വത്തിൽ കരാത്തെ പ്രദർശനം അരങ്ങേറി. തുടർന്ന് കൈസെൻ കരാത്തെ ക്ലബ്ബ് സീനിയർ അദ്ധ്യാപകൻ സെൻസെയ് രജിഷ് സി ജി നന്ദി പ്രകടിപ്പിച്ചു.