ഗ്രാമ വാർത്ത.
സി .പി.ഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു
മതസൗഹാർദ്ധത്തിൻ്റെയും സാഹോദര്യത്തിൻ്റേയും ഓർമ്മ പുതുക്കി സി.പിഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു.മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ വിരുന്ന് ഉദ്ഘാടനം ചെയ്തു. CPI തളിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി EA സുഗതകുമാർ സ്വാഗതം ആശംസിച്ചു . സി .ആർ മുരളീധരൻ, മുൻ എം.എൽ.എ ഗീതാഗോപി,ആര്ടിസ്റ് യഹിയ, സജിന പർവിൻ, കെ.എം കിഷോർ കുമാർ, അജിത നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.