ഗ്രാമ വാർത്ത.
നാട്ടിക :PMN ഫിഷ് സെൻ്ററിൽ അരി കിറ്റ് വിതരണം നടത്തി.
നാട്ടിക സെൻററിലെ ദേവ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന PMN ഫിഷ് സെൻ്ററിൽ ഈ വർഷവും 700 ഓളം പാവപ്പെട്ടവർക്കായി അരി കിറ്റ് വിതരണം നടത്തി.
നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ.ദിനേശൻ വിതരണം ഉദ്ഘാടനം ചെയ്തു. ഫിഷ് സെൻ്റർ ഉടമ പി.എം.നൂറുദ്ദീൻ, വാർഡ് മെമ്പർ സി.എസ്.മണികണ്ഠൻ, വി.ആർ.വിജയൻ, ടി.ആർ.വിജയൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.