മണലൂർ നിയോജകമണ്ഡലം തീരസദസ്സിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു .
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിൻ്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി 47 തീരദേശ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന തീരസദസ് എന്ന പദ്ധതിയുടെ ഭാഗമായി മെയ് 08 വൈകീട്ട് 3 മണി മുതൽ 7 മണി വരെ ബഹുമാനപ്പെട്ട മന്ത്രിമാർ, ബന്ധപ്പെട്ട ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മണലൂർ നിയോജകമണ്ഡലം തീരസദസ്സിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു . ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി ലിസി പി ഡി സ്വാഗതം ആശംസിച്ച് ആരംഭിച്ച യോഗത്തിൽ ബഹുമാനപ്പെട്ട വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട മണലൂർ നിയോജകമണ്ഡലം എം എൽ എ ശ്രീ. മുരളി പെരുനെല്ലി ഉദ്ഘാടനം നിർവഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ചാന്ദിനി , വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു , വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യതൊഴിലാളിസംഘം നേതാക്കൾ, മത്സ്യഫെഡ്, സാഫ്, ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ,ഫിഷറീസ് ഓഫീസർ ശ്രീമതി ഫാത്തിമ പി എ, മറ്റ് ഫിഷറീസ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി ജിബിന എം എം യോഗത്തിന് നന്ദി രേഖപ്പെടുത്തി..