വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കു കരാത്തെ പരിശീലനം സംഘടിപ്പിച്ചു.


വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കു കരാത്തെ പരിശീലനം സംഘടിപ്പിച്ചു. വാടാനപ്പള്ളി ഇ.എം.എസ് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തി ഭാസി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത്.എ. എസ് അധ്യക്ഷനായ ചടങ്ങിൽ കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി ബീനഷെല്ലി സ്വാഗതം പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സി. എം. നിസാർ,വാർഡ് മെമ്പർ ശ്രീ ദിൽ ദിനേശൻ,സെക്രട്ടറി ശ്രീ ലിൻസ് ഡേവിഡ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രശസ്തരായ കൈസെൻ കരാത്തെ ക്ലബ്ബുമായി സഹകരിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.കൈസെൻ കരാത്തെ ഡോ ഇന്ത്യ പ്രസിഡന്റ് ശ്രീ ജംഷീദ് ആർ എം, സെക്രട്ടറി ശ്രീ മുകേഷ് പി ജെ എന്നിവർ ഇന്നത്തെ കാലത്ത് കരാത്തെ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. ബാല സഭ കുട്ടികൾക്കു സ്വയം എങ്ങിനെ പ്രതിരോധിക്കാൻ സാധിക്കും എന്നതിനുവേണ്ടിയുള്ള പരിശീലനം നൽകി. 8ഓളം വരുന്ന പരിശീലകരാണ് ക്ലാസ്സ് നയിച്ചത്. ബാലസഭ കുട്ടികൾ, രക്ഷിതാക്കൾ, cds മെമ്പർമാർ,BC ജ്യോത്സ്ന,RP സാജിത നവാസ്, അക്കൗണ്ടന്റ് ദിവ്യ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ ശ്രീമതി അസീബ അസീസ് ചടങ്ങിൽ നന്ദി അറിയിച്ചു