ഹൈറിച്ച് കഴിമ്പ്രം ബീച്ച് fest2023 നോടാനുബന്ധിച് സാംസ്കാരിക സദസ്സും മെഹന്തി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
ഹൈറിച്ച് കഴിമ്പ്രം ബീച്ച് fest2023 നോടാനുബന്ധിച് സാംസ്കാരിക സദസ്സും മെഹന്തി മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
സാംസ്കാരിക സദസ്സ് ഉദ്ഘാടനം മുൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഉം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബുണൽ ചെയര്‍മാനുമായ ശ്രീ അബ്ദുൽ റഹിം നിർവഹിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ മെഹന്തി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.ചെയർമാൻ ശോഭ സുബിൻ അദ്ധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ മല്ലിക ദേവൻ പഞ്ചായത്ത് മെമ്പർമാരായ അനിത തൃദീപ്കുമാർ, സുധീർ പട്ടാലി,രാമചന്ദ്രൻ ഏറാട്ട്, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, പി ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.മധു ശക്തിധരൻ,സുരേന്ദ്രൻ നെടിയിരിപ്പിൽ ശ്രീ ഷംസുദീൻ പള്ളിതോട്ടുങ്ങൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.സൗമ്യൻ നെടിയിരിപ്പിൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.