കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023
ഹൈറിച്ച് കഴിമ്പ്രം ബീച്ച് ഫെസ്റ്റ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച അമ്മമാർക്ക് കാരുണ്യസ്പർശവും സുറുമി വയനാട് നയിക്കുന്ന സംഗീത വിരുന്നും തുടർന്ന് നടക്കുന്ന ഡി ജെ നൈറ്റിന്റെ ഉദ്ഘാടനവും ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ശ്രീ സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. ശോഭ സുബിൻ അധ്യക്ഷനായ ചടങ്ങിൽ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം പറഞ്ഞു.ഇ. ആർ ,ബൈജു (കൊടുങ്ങല്ലൂർ എസ് എഛ് ഒ ) മുഖ്യാതിഥിയായി. ശിവകുമാർ പണ്ടാരപറമ്പിൽ, ഷൈൻ പട്ടാലി, സുരേന്ദ്രൻ നെടിയിരിപ്പിൽ, എന്നിവർ ചടങ്ങിൽ വിശിഷ്ട സാന്നിധ്യങ്ങളായി.ഓട്ട ൻതുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിനെ ചടങ്ങിൽ ആദരിച്ചു.മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സുജിന്ദ് പുല്ലാട്ട്, പി. ഡി. ലോഹിതാക്ഷൻ, സൗമ്യൻ നെടിയിരിപ്പിൽ, അജ്മൽ ഷെരിഫ്, സുമേഷ് പാനാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് പ്രജീഷ് കൊല്ലാറ നന്ദി രേഖപ്പെടുത്തി.