തണ്ണിമത്തൻ കൃഷി വിളവെടുപ്പ് ആരംഭിച്ചു
തണ്ണിമത്തൻ കൃഷി വിളവെടുപ്പ് ആരംഭിച്ചു
പള്ളിപ്പുറം – ആലപ്പാട് കോൾ സഹകരണസംഘം പാടശേഖരത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് സി സി മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോൾ പടവ് സഹകരണസംഘം പ്രസിഡൻറ് സി.എസ്. പവനൻ അധ്യക്ഷനായി. തണ്ണിമത്തൻ കൃഷിയിലെ ആദ്യ വില്പന ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ കെ രാധാകൃഷ്ണൻ കർഷകമിത്ര സിബി സുരേഷിന് നൽകി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.
ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ചുമതലക്കാരനായ അസിസ്റ്റൻറ് ഡയറക്ടർ വിവൻസി പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ വിദ്യാനന്ദൻ, പടവ് കമ്മിറ്റി സെക്രട്ടറി ബോസ് കീഴ്മായിൽ, സംഘം ഡയറക്ടർ ബോർഡ് അംഗം സി എൽ റപ്പായി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. സഹകരണ സംഘം നടത്തുന്ന സൂര്യകാന്തി, ചോളം കൃഷിയിടങ്ങളും സി സി മുകുന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.