താന്ന്യം നോർത്ത് – സൗത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നികുതി വർദ്ധനവിനുമെതിരെ പ്രതിഷേധ മാർച്ചും ,ധർണ്ണയും നടത്തി
പെരിങ്ങോട്ടുകര : താന്ന്യം നോർത്ത് – സൗത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കേരള സർക്കാരിൻ്റെ ദുർഭരണത്തിനും ,അമിതമായ നികുതി വർദ്ധന ക്കുമെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പെരിങ്ങോട്ടുകര കിഴക്കേ നടയിൽ നിന്നും പ്രതിഷേധ മാർച്ചും താന്ന്യം പഞ്ചായത്തിന് മുൻപിൽ പ്രതിഷധ ധർണ്ണയും നടത്തി .ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു .സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.എൻ.വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആൻ്റോ തൊറയൻ ,ബ്ലോക്ക് സെക്രട്ടറിമാരായ വി.കെ.പ്രദീപ് ,എൻ.ആർ രാമൻ ,യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് റോയ് ആൻ്റണി ,ന്യൂനപക്ഷ സെൽ ജില്ല വൈ. പ്രസിഡൻ്റ് ഹബീബുള്ള ,രാമൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു .സി .ടി .ജോസ് നിസാർ കുമ്മം കണ്ടത്ത് ,ബെന്നി തട്ടിൽ ,പുഷ്പലത ,ഗ്രീന പ്രേമൻ, ഷാഹിർ വലിയ കത്ത് ,ശിവജി കൈപ്പിള്ളി ,കെ.എ. ലാസർ ,ടി.ഫാറൂഖ്, ഷിഹാബ് താന്ന്യം ,സിദ്ദിഖ് കൊളത്തേക്കാട്ട് ,ജോസഫ് തേയ്ക്കാനത്ത് ,റിജു കണക്കന്തറ ,ഷംസുദീൻ ,ഹരിദാസ് ചെമ്മാപ്പിളളി ,ടി.എസ് ശിവകുമാർ ,ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി