ഗ്രാമ വാർത്ത.
വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു.
ദേശീയപാത 66 വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. കുന്നംകുളം പഴഞ്ഞി മേലയിൽ വീട്ടിൽ സ്വദേശി ജുബിൻ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരന്നു അപകടം. സുഹൃത്തുമൊത്ത് ബൈക്കിൽ വരവേ നിയന്ത്രണം വിട്ട് ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വലപ്പാട് ടൈൽസ് ജോലിക്കെത്തിയതായിരുന്നു വിപിൻ. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.