ഗ്രാമ വാർത്ത.

നിലാവെട്ടം കലാപരിപാടികള്‍ക്ക് വര്‍ണാഭമായ

നിലാവെട്ടം കലാപരിപാടികള്‍ക്ക് വര്‍ണാഭമായ സമാപനം;
എക്സിബിഷന്‍ തുടരും

രണ്ടാഴ്ചക്കാലം കുന്നംകുളത്തിന്റെ രാവുകളെ വര്‍ണാഭമാക്കിയ നിലാവെട്ടം ആഘോഷ പരിപാടിയിലെ കലാപരിപാടികള്‍ സമാപിച്ചു. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫ്ലവര്‍ഷോ, പെറ്റ് ഷോ, ഫുഡ് കോര്‍ട്ട് എന്നിവ തുടരും.

സമാപന സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കലയെ പ്രോത്സാഹിപ്പിക്കുന്നത് വികസന പ്രവർത്തനമായി കാണണമെന്ന് എ സി മൊയ്‌തീൻ എംഎൽഎ പറഞ്ഞു. കൂട്ടായ്മയിൽ ആണ് ഏതൊരു വിജയവും കൈവരിക്കാൻ കഴിയൂ എന്നും ഇതിനൊരു സൂചകമാണ് നിലാവെട്ടം എന്നും എംഎൽഎ കൂട്ടിച്ചേർത്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി കെ ഹരിനാരായണന്‍, ചെറുവത്തൂര്‍ വിജയ് വിത്സന്‍, ഡി ടി പി സി സെക്രട്ടറി ജോബി ജോർജ് എന്നിവര്‍ മുഖ്യാതിഥികളായി.

നിലാവെട്ടത്തിൽ വിവിധ മേഖലയിൽ സഹകരിച്ചവർക്ക് എംഎൽഎ ഉപഹാരം നൽകി.

പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ടി കെ വാസു, കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം എന്‍ സത്യന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വി വല്ലഭന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജലീൽ ആദൂർ, പത്മം വേണുഗോപാൽ, എസിപി ടി എസ് സിനോജ്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ പി സാക്സണ്‍, പ്രസ് ക്ലബ് സെക്രട്ടറി ജോസ് മാളിയേക്കല്‍, കെ സി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

15 ദിവസം നീണ്ടുനിന്ന കലാപരിപാടികള്‍ക്ക് ബുധനാഴ്ച 7.30 ന് ബിനീത രഞ്ജിത് മ്യൂസിക് കമ്പനിയുടെ സംഗീത പരിപാടിയോടെയാണ് സമാപനമായത്.

പത്മശ്രീ ജേതാക്കളായ ശോഭന, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, ഗായിക സിതാര കൃഷ്ണകുമാര്‍, നര്‍ത്തകി മേതില്‍ ദേവിക, നിയാസ് ബക്കര്‍, പ്രകാശ് ഉള്ള്യേരി, പ്രസീത ചാലക്കുടി തുടങ്ങിയ പ്രമുഖരുടെ കലാപരിപാടികളും ദേശീയ സെമിനാറുകളും വിവിധ കലാമത്സരങ്ങളും ആയോധനകല പ്രദര്‍ശനവും നിലാവെട്ടം വേദിയില്‍ അരങ്ങേറി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close